InternationalLatest

ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഒരാള്‍ക്ക് പരുക്ക്

“Manju”

ഒ​ന്റാ​റി​യോ: കാ​ന​ഡ​യി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. കിഴക്കന്‍ ഓ​ന്റാ​റി​യോ പ്ര​വ​ശ്യ​യി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ടം. രണ്ട് സിഎന്‍ റെയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഒന്റിലെ പ്രെസ്കോട്ടിന് സമീപമാണ് അപകടം സംഭവിച്ചതെന്നും എന്‍ജിന്റെ ഒരുഭാഗത്ത് നിന്ന് ചെറിയ ഇന്ധന ചോര്‍ച്ചയുണ്ടായതായും അധികൃതര്‍ പറഞ്ഞു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ല്‍ ട്രെ​യി​നു​ക​ള്‍ വൈ​കി. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. എന്നാല്‍ അപകടകാരണം വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ അന്വേഷണ സംഘത്തെ നിയോഗിക്കുകയാണെന്ന് ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചു. അതെ സമയം സുരക്ഷാ മുന്‍കരുതല്‍ നടപടിയായി എല്ലാ ക്രൂ അംഗങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിബാധയോ അപകടകരമായ സാഹചര്യങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, “പ്രസ്താവനയില്‍ പറയുന്നു.

കൂട്ടിയിടിയെ തുടര്‍ന്ന് ഒരു മേല്‍പ്പാലവും തെരുവിന്റെ ഒരു ഭാഗവും അടച്ചതായി പ്രെസ്കോട്ട് അധികൃതര്‍ പറഞ്ഞു. സ്ഥലത്ത് റെയില്‍ സുരക്ഷാ ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നുവെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ട്രാന്‍സ്പോര്‍ട്ട് കാനഡ പ്രതികരിച്ചു .

Related Articles

Back to top button