Latest

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചാല്‍; ഗുണങ്ങള്‍ ഏറെ

“Manju”

രാവിലെ എഴുന്നേറ്റ് വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് നല്ലൊരു ആരോഗ്യശീലമാണ്. ആരോഗ്യവിദഗ്ധര്‍ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. മലബന്ധം, ശോധനക്കുറവ് എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ ഇത് സഹായിക്കും. മലബന്ധം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ എന്നും രാവിലെ കൃത്യസമയത്ത് ടോയ്‌ലറ്റില്‍ പോകുന്ന ശീലമാക്കണം.

മലവിസര്‍ജ്ജന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനുമായി അതിരാവിലെ വെറും വയറ്റിലുള്ള വെള്ളംകുടി ശീലമാക്കണം. ഒഴിഞ്ഞ വയറ്റില്‍ പതിവായി വെള്ളം കുടിക്കുന്നത് വഴി മലവിസര്‍ജ്ജനം കൂടുതല്‍ സുഗമമാക്കുകയും ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. വെറുംവയറ്റില്‍ രണ്ടോ മൂന്ന് ഗ്ലാസ് വെള്ളം കുടിക്കാവുന്നതാണ്. ഇളം ചൂടുവെള്ളം കുടിക്കുന്നത് കൂടുതല്‍ നല്ല കാര്യമാണ്. വളരെ പതിയെ വേണം വെള്ളം കുടിക്കാന്‍. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ കൂടുതല്‍ സഹായിക്കുകയും ഉദരരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

Related Articles

Back to top button