IndiaLatestNature

സമുദ്രത്തിലെ മഴക്കാടുകളെ അറിയാം

“Manju”

 

ഭൂമിയിലെ ഏറ്റവും വൈദ്ധ്യമാര്‍ന്ന ആവാസ വ്യവസ്ഥയാണ് പവിഴപ്പുറ്റുകള്‍. സമുദ്രത്തിലെ മഴക്കാടുകള്‍ എന്നാണ് ഇതിനെ അറിയപ്പെടുന്നത്.

സമുദ്രത്തിലെ 25 % ജീവജാലങ്ങളും ഇവിടെയാണ് ജീവിക്കുന്നത്. പവിഴപോളിപ്പുകളും പുഷപ സദൃശമായ ജീവജാലങ്ങളും ഇവരുടെ അവശിഷ്ടങ്ങളും ചേര്‍ന്നാണ് പവിഴപ്പുറ്റുകള്‍ രൂപം കൊള്ളുന്നത്. അധികം ആഴമോ ഉയര്‍ന്ന താപനിലയോ ഇല്ലാത്ത അനുകൂല സാഹചര്യങ്ങളിലാണ് ഇവ ജീവിക്കുന്നത്. ഭൂമദ്ധ്യരേഖയ്‌ക്ക് ഇരു വശങ്ങളിലുമായി 30 ഡിഗ്രി പരിധിയില്‍ മാത്രമേ ഇവ വളരുന്നുള്ളു. ഇതിനപ്പുറം താപനില ക്രമാതീതമായി കുറയുന്നതാണ് ഇതിനു കാരണം.
ഉപ്പുരസം കുറഞ്ഞ ജലം, സൂര്യതാപത്തിലെ വ്യത്യാസം തുടങ്ങിയ നിരവധി സാഹചര്യങ്ങള്‍ ഇതിനെ പ്രതികൂലമായി ബാധിക്കുന്നു.

ഇവ വളരുന്ന സമുദ്ര പ്രദശമനുസരിച്ച്‌ ഇതിനെ മൂന്നായി തിരിക്കാം:-.

തീരപ്പുറ്റ് അഥവാ ഫിഞ്ചിംഗ് റീഫ്

പവിഴ രോധിത അഥവാ ബാരിയര്‍ റീഫ്

പവിഴ്പ്പുറ്റ് വലയം അഥവാ അറ്റോള്‍

തീരപ്പുറ്റ് അഥവാ ഫിഞ്ചിംഗ് റീഫ്:-

തീരപ്പുറ്റ് അഥവാ ഫിഞ്ചിങ്ങ് റീഫ് എന്നറിയപ്പടുന്ന കടല്‍തീരത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. തീരത്തുനിന്നും ഒന്നര കിലോമീറ്ററുകള്‍ ദൂര പരിധികളിലാണ് ഇവ കാണപ്പെടുന്നത്. മണ്ണു ചെളിയും അടിഞ്ഞ് ചതുപ്പുകള്‍ ഈ ഭാഗത്ത് രൂപം കൊള്ളുന്നു.ജീവനറ്റ പോളിപ്പുകള്‍ അടിഞ്ഞുകൂടി വരമ്ബ് പോലെയുള്ള രൂപകൊണ്ട് ഭാഗത്തെ റീഫ് ഫ്‌ളാറ്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.

പവിഴ രോധിത അഥവാ ബാരിയര്‍ റീഫ്:-

സമുദ്രാര്‍ത്ഥിയില്‍ നിന്നും അല്പം മാറി ബാരിയര്‍ റീഫ്. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് നിരയാണ് ഓസ്‌ട്രേലിയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്.2600 കിമി മീറ്റരില്‍ വ്യാപിച്ചികിടക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫില്‍ 900 ദ്വീപുകളാണ് ഉള്ളത്. യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പട്ട റീഫിന് ഏകദേശം 2000 വര്‍ഷത്തിന്റെ പഴക്കം ഉണ്ട്.

പവിഴ്പ്പുറ്റ് വലയം അഥവാ അറ്റോള്‍:-

വലയ രൂപത്തില്‍ അല്ലെങ്ങില്‍ മോതിരത്തിന്റെ ആകൃതിയില്‍ രൂപംകൊള്ളുന്ന ദ്വീപുകളുടെ സമൂഹമാണ് അറ്റോളുകള്‍.

പവിഴപ്പുറ്റുകളുടെ ഉപയോഗങ്ങള്‍:-

കേന്ദ്ര നാഡി വ്യവസ്ഥയെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌കീളോറിസിസ്,ഹൃദ്രോഗങ്ങള്‍ക്കും, കാൻസറിനും മരുന്നായി ഇത് ഉപയോഗിക്കുന്നു ഇതിനു പുറമേ ചില കോസ്‌മെറ്റിക് ശസ്ത്രക്രിയക്കുവേണ്ടിയും ഇത് ഉപയോഗിക്കുന്നു. കുമ്മായത്തിന്റെ നിര്‍മ്മാണത്തിനും ചില കൗതുകവസ്തുക്കള്‍ക്കു വേണ്ടിയും ഇവ ഉപയോഗിക്കുന്നു

ഭാരതത്തില്‍ ലക്ഷദ്വീപിലും, ഗള്‍ഫ് ഓഫ് മന്നാര്‍(രാമേശ്വരം), ആൻഡമാൻ നിക്കോബാര്‍ ,ഗള്‍ഫ് ഓഫ് കച്ച്‌ (ഗുജറാത്ത്),മല്‍വാൻ(മഹാരാഷ്‌ട്ര) എന്നിവിടങ്ങളില്‍ ഇത് കാണുന്നു.

ആഗോളതാപനവും പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും മാത്രമല്ല കടലില്‍ കാര്‍ബഡൈ ഓക്‌സൈഡിന്റെ വര്‍ദ്ധനവും ഇതിനെ ബാധിക്കുന്നു.ബ്ലാക്ക്‌ബെൻഡ് രോഗവും ഇതിനെ വലിയ രീതിയില്‍ ബാധിക്കുന്നു. പവിഴപ്പുറ്റിന് കാരണമായ പോളിപ്പുകള്‍ നശിച്ച്‌ കറുത്തപാടപോലെയാകുന്ന അവസ്ഥയാണിത്. പോളിപ്പിൻ ഭക്ഷണമായ സൂസാന്തല്ലെ എന്ന കടല്‍ സസ്യത്തിന്റെ കുറവ് പവിഴപ്പുറ്റ് അവാസ വ്യവസ്ഥയുടെ ശോഷണത്തിന് കാരണമാകുന്നു.

 

Related Articles

Back to top button