KeralaKottayamLatest

രോഗപ്രതിരോധം ഉറപ്പാക്കി ആയുര്‍ മാസ്‌ക്ക്

“Manju”

സിന്ധുമോള്‍ ആര്‍

 

കോട്ടയം: രോഗപ്രതിരോധ ശേഷിയുള്ള മാസ്‌കുമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍. ഇന്ന് വിപണിയിലുള്ള മാസ്‌കുകളില്‍ ഏറെ വ്യത്യസ്ത നിറഞ്ഞതാണ് ആയുര്‍വേദ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ‘ആയുര്‍ മാസ്‌ക്’ എന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
തുളസി, മഞ്ഞള്‍, ഞവരയില തുടങ്ങിയ ഔഷധങ്ങള്‍ സമം ചേര്‍ത്ത് പ്രത്യേകം സംസ്‌കരിച്ചെടുത്ത കൈത്തറി തുണിയിലാണ് ഈ മാസ്‌ക് നിര്‍മ്മിക്കുന്നത്. ശ്വാകോശ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആയുര്‍ മാസ്‌ക് സഹായകമാണെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ്.ആശ, സെക്രട്ടറി ഡോ. എം. അഖില്‍ എന്നിവര്‍ പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ആയുര്‍ മാസ്‌കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു.

നിലവിലെ സാഹചര്യത്തില്‍ നിരന്തരമായ മാസ്‌ക് ഉപയോഗം മൂലമുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കുവാന്‍ ഈ മാസ്‌ക് സഹായകമാണ്. കുടുംബശ്രീയുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. 15 ദിവസം വരെ കഴുകി ഉപയോഗിക്കാം. തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫ. ഡോ. എസ്. ആനന്ദ് ആണ് മാസ്‌ക് വികസിപ്പിച്ചെടുത്തത്.

Related Articles

Back to top button