IndiaLatest

ജൈവ ഇന്ധന വാഹനങ്ങള്‍ക്കായി നിയമ നിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്രഗതാഗത മന്ത്രാലയം

“Manju”

ഡല്‍ഹി ; രാജ്യത്ത് ആറു മാസത്തിനകം ജൈവ ഇന്ധനം ഉപയോഗിക്കുന്ന വാഹനം കൊണ്ടുവരുന്നതിനായി വാഹന നിര്‍മ്മാതാക്കള്‍ക്കായി പുതിയ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇത് കൂടുതല്‍ ലാഭകരമായിരിക്കും.

പെട്രോളിന് 100 രൂപയ്ക്കു മുകളില്‍ ചെലവു വരുമ്പോള്‍ ജൈവ എഥനോളിന് 65 രൂപ മാത്രമാണ് വേണ്ടിവരുക. ജൈവ ഇന്ധനത്തിന് മലിനീകരണം താരതമ്യേന കുറവാണ്. മാത്രമല്ല, എണ്ണ ഇറക്കുമതിച്ചെലവ് കുറയ്ക്കാനും കഴിയുന്നു – നിധിന്‍ ഗഡ്ഗരി അഭിപ്രായപ്പെടുന്നു.

ബ്രോക്കറേജ് കമ്പനിയായ ഇളാര കാപിറ്റല്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് ആറുമാസത്തിനകം നിയമം കൊണ്ടു വരാനാണ് ആലോചന. പെട്രോളും, ഡീസലും വില്‍ക്കുന്ന അതേ രീതിയില്‍ ജൈവ ഇന്ധനം ലഭ്യമാക്കന്‍ എണ്ണ വിപണന കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

Related Articles

Check Also
Close
Back to top button