KeralaLatest

നിരീക്ഷണത്തില്‍ പോയ പോലീസുകാര്‍ ഇന്നുമുതല്‍ ഡ്യൂട്ടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

കളമശേരി: പോലീസുകാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ കളമശേരി സ്റ്റേഷനിലെ പോലീസുകാര്‍ ഇന്ന് തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കും. നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതോടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് പോലീസുകാര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ച്‌ തുടങ്ങും.

കഴിഞ്ഞ മാസം പതിനെട്ടാം തീയതിയാണ് കളമശേരി സ്റ്റേഷനിലെ വെങ്ങോല സ്വദേശിയായ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ അടക്കം 59 പോലീസുകാരാണ് നിരീക്ഷണത്തില്‍ പോയത്. ഇതിന് പിന്നാലെ രോഗം സ്ഥിരീകരിച്ച വെങ്ങോല സ്വദേശിക്കൊപ്പം പ്രവര്‍ത്തിച്ച മറ്റൊരു പോലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ച ഇരുവരും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്ന ജോലി ചെയ്യുന്നവരായിരുന്നു. പോലീസുകാര്‍ വീടുകളിലും ക്വാറന്റൈന്‍ സെന്ററുകളിലേക്കും പോയതോടെ സ്റ്റേഷനിലെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ കൊച്ചി മെട്രോ സ്റ്റേഷന്‍ സി.ഐ. അനന്ത ലാലിന്റെ നേതൃത്വത്തില്‍ സമീപ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരെ ഡ്യൂട്ടിയില്‍ നിയോഗിച്ച്‌ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

Related Articles

Back to top button