IndiaLatest

മുഹമ്മദ് അസ്ഹറുദ്ദീന് സെഞ്ചുറി; കേരളത്തിന് തകര്‍പ്പന്‍ ജയം

“Manju”

Mohammed Azharuddeen: മുഹമ്മദ് അസ്ഹറുദ്ദീന്‍ 137(54) നോട്ടൗട്ട്! ഇന്ത്യൻ  ക്രിക്കറ്റിൽ മലയാളി ചരിത്രം രചിച്ചു, മുംബൈയെ തകര്‍ത്ത് കേരളം!! - syed  mushtaq ali trophy ...

ശ്രീജ.എസ്

മുംബൈ: സയീദ് മുഷ്താഖലി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 8 വിക്കറ്റിനാണ് കേരളം കരുത്തരായ മുംബൈയെ തകര്‍ത്തത്. യുവ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് ദേശീയഐപിഎല്‍ താരങ്ങളടങ്ങിയ മുംബൈയെ വാംഖഡെയില്‍ തറപറ്റിക്കാന്‍ കേരളത്തെ സഹായിച്ചത്. 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം വെറും 15.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 201 റണ്‍സ് നേടി.

ടോസ് നേടിയ കേരള നായകന്‍ സഞ്ജു വി സാംസണ്‍ മുംബൈയെ ബാറ്റിംഗിനയച്ചു. നിശ്ചിത ഇരുപത് ഓവറില്‍ മുംബൈ 7 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും അസ്ഹറുദ്ദീനും ചേര്‍ന്ന് കേരളത്തിന് മികച്ച തുടക്കം നല്‍കി. 23 പന്തില്‍ 33 റണ്‍സുമായി ഉത്തപ്പ മടങ്ങിയെങ്കിലും ക്യാപ്ടന്‍ സഞ്ജു സാംസണ്‍ അസാമാന്യ ഫോമില്‍ ബാറ്റ് വീശിയ അസ്ഹറുദ്ദീന് മികച്ച പിന്തുണ നല്‍കി. സഞ്ജു 12 പന്തില്‍ 22 റണ്‍സ് നേടി. 14ആം ഓവറില്‍ സഞ്ജു മടങ്ങിയെങ്കിലും സച്ചിന്‍ ബേബിയെ കൂട്ട് പിടിച്ച്‌ 15ആം ഓവറിലെ അവസാന പന്തില്‍ സിക്സര്‍ പായിച്ച്‌ അസ്ഹറുദ്ദീന്‍ കേരളത്തെ വിജയത്തിലെത്തിച്ചു.

കേരളത്തിന് വേണ്ടി. ജലജ് സക്സേനയും ആസിഫും മൂന്നുവിക്കറ്റ് വീതവും നിതീഷ് ഒരു വിക്കറ്റും നേടി. ശിവം ദുബെയും ധവല്‍ കുല്‍ക്കര്‍ണിയും അടങ്ങിയ മുംബൈ ബൗളിംഗ് നിരയെ അസ്ഹറുദ്ദീന്‍ അക്ഷരാര്‍ത്ഥത്തില്‍ അടിച്ചു പറത്തി. 37 പന്തില്‍ സെഞ്ചുറി പിന്നിട്ട താരം 54 പന്തില്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു. 9 ഫോറുകളും 11 സിക്സറുകളും അടങ്ങുന്ന കേരള യുവതാരത്തിന്റെ ഇന്നിംഗ്സ് എക്കാലവും അനുസ്മരിക്കപ്പെടും.

 

Related Articles

Back to top button