InternationalLatest

ലോക്ഡൗണിന് ശേഷം സ്‌കൂളിലെത്തിയ തായ് കുട്ടികളെ വിസ്മയിപ്പിക്കുന്ന കാഴ്ച

“Manju”

ശ്രീജ.എസ്

ബാങ്കോക്ക് : സ്‌കൂളില്‍ പോകാന്‍ മടിപിടിക്കുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ സ്‌കൂളില്‍ പോയാല്‍ മതിയെന്നാണ് അവസ്ഥ. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തായ്ലന്റിലെ കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയത്. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത് സ്വയം തടവിലാക്കുന്ന കാഴ്ചകളായിരുന്നു.

മേയ് മാസം പകുതിയോടെയാണ് തായ് ലന്റില്‍ സാധാരണ അദ്ധ്യായനം ആരംഭിക്കുക. എന്നാല്‍ കൊവിഡ് ഭീതി കാരണം മൂന്ന് മാസം വൈകിയാണ് സ്‌കൂളുകള്‍ തുറന്നത്. ഇവിടെയുള്ള കുട്ടികള്‍ക്ക് തമ്മില്‍ സമ്പര്‍ക്കം വരാത്ത വിധമുള്ള സജ്ജീകരണമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ചയോളം സ്വയം നിരീക്ഷണത്തിലാക്കി അസുഖത്തിന്റെ ലക്ഷണമൊന്നും ഇല്ലെന്ന് പൂര്‍ണ ബോദ്ധ്യം വരുന്നവരെ മാത്രമാണ് സ്‌കൂളുകളിലേക്ക് വരാന്‍ അനുമതി നല്‍കിയത്.

പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്. ഇതിന് പകരമായി സ്‌കൂളുകള്‍ പ്രൈവറ്റ് ബസുകളാണ് ഉപയോഗിക്കുന്നത്. സ്‌കൂളില്‍ എത്തിയാലുടന്‍ അദ്ധ്യാപകര്‍ കുട്ടികളുടെ താപനില പരിശോധിക്കും, മാസ്‌ക് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പിക്കും. ഇത് കൂടാതെ ഫേസ്ഷീല്‍ഡുകളും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നല്‍കും. .ബാലറ്റ് ബോക്സ് പോലെ ഓരോ ടേബിളിലും ഗ്ലാസ് കൊണ്ട് മറച്ചിട്ടുണ്ട്. അടുത്തടുത്ത ടേബിളുകളില്‍ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ സമ്പര്‍ക്കം വരാതിരിക്കുവാനാണിത്. ആഹാരം കഴിക്കാനുള്ള ഇടത്തും ഇതുപോലെ തന്നെ ഗ്ലാസ് ഷീല്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളിലെ ഓര്‍മ്മകളുള്ള ആര്‍ക്കും ഈ കാഴ്ചകള്‍ ഉള്‍ക്കൊള്ളാനാവില്ല, പക്ഷേ കൊവിഡ് ഭീതി നിറഞ്ഞ ഇക്കാലത്ത് ഇത്രയും സുരക്ഷ നല്‍കുന്നത് എത്രത്തോളം അനിവാര്യമാണെന്ന് ഈ ക്ലാസ്റൂം ഓര്‍മ്മിപ്പിക്കുന്നു.

Related Articles

Back to top button