KeralaLatest

വിമാനത്താവളങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കരുതെന്ന് ഡിജിപി

“Manju”

വിമാനത്താവളങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശം. വിമാനത്താവളങ്ങളിൽ ഡ്യൂട്ടിയിലുളള പൊലീസ് ഉദ്യോഗസ്ഥർക്ക് പിപിഇ കിറ്റുകൾ ഉൾപ്പെടെയുളള സുരക്ഷാ ഉപകരണവും ഭക്ഷണവും ലഭ്യമാക്കണമെന്നും ഡിജിപി നിർദേശം നൽകി.

പ്രത്യേക ഡ്യൂട്ടിക്കാർ നേരിട്ട് ഡ്യൂട്ടി പോയിന്റിലെത്തി മടങ്ങണം. ഇവർ പൊലീസ് സ്റ്റേഷനുമായി സമ്പർക്കം പുലർത്തരുത്. വാറണ്ട് പ്രതികളുടെ അറസ്റ്റ് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാക്കണം. കണ്ടെയ്ൻമെൻറ് സോണുകളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആൻറിജൻ ടെസ്റ്റിന് വിധേയരാക്കണമെന്നും ഡിജിപി നിർദേശം നൽകി

അതേസമയം ഇന്ന് സംസ്ഥാനത്ത് ആകെ 240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 37 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 35 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 22 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 20 പേർക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള 16 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 14 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 6 പേർക്കും ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം തന്നെ സമൂഹ വ്യാപന ഭീഷണിയിലാണ്

Related Articles

Back to top button