ArticleLatest

റസ്കിൻ ബോണ്ടിന് ഇന്ന് 86

“Manju”

റസ്കിൻ ബോണ്ടിന് ഇന്ന് 86

കുട്ടികളുടെ ഹൃദയം കവർന്ന എഴുത്തുകാരനാണ് റസ്കിൻ ബോണ്ട്. ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമാണ്.ഇന്നദ്ദേഹത്തിൻറെ 86 ആം പിറന്നാൾ.ഇപ്പോൾ മസൂറിക്കടുത്തുള്ള ലാന്ദൂരിൽ സ്ഥിരതാമസം- വലിയൊരു ദത്തു കുടുംബത്തോടൊപ്പം.

ഇംഗ്ലീഷ് ബാലസാഹിത്യരചയിതാക്കളിൽ ശ്രദ്ധേയനായ റസ്കിൻ ബോണ്ട് ഏകദേശം അഞ്ഞൂറോളം കൃതികൾ രചിച്ചിട്ടുണ്ട്.കുട്ടികൾക്കായി കഥകൾ മാത്രമല്ല അത് വായിച്ചു കേൾപ്പിക്കാനും പദ്ധതിയിടുകയാണ് റസ്‍കിന്‍ ബോണ്ട്. വായിച്ചുമാത്രം പരിചയമുള്ള അദ്ദേഹത്തിന്‍റെ കഥകൾക്ക് സ്വന്തം ശബ്ദത്തിലൂടെതന്നെ പുതുജീവൻ നല്‍കാൻ നിശ്ചയിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം എഴുത്തുകാരൻ.


1992 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം “ഞങ്ങളുടെ മരങ്ങൾ ഇപ്പോഴും ദെഹറയിൽ വളരുന്നു”(Our Trees Still Grow in Dehra) എന്ന ചെറുകഥാ സമാഹാരത്തിനു ലഭിച്ചു.
1934 മെയ് 19 ന് ഹിമാചൽ പ്രദേശിൽ സൊളൻ ജില്ലയിലെ കസൗലിയിൽ ജനനം. വളർന്നത് ജാം നഗർ, ദേഹ്രാ ഡൂൺ, ന്യൂ ഡെൽഹി,സിംലാ എന്നിവിടങ്ങളിലാണ്. യൗവനകാലത്ത് നാലു വർഷത്തോളം ചാനൽ ദ്വീപുകളിലും ലണ്ടനിലുമായി പല ജോലിയും നോക്കി.

ആദ്യത്തെ നോവൽ “ദ റൂം വിത്ത് ഏ റൂഫ്” പതിനേഴാം വയസ്സിൽ എഴുതി. ഈ നോവൽ ജോൺ ലീവെല്ലിൻ റൈസ് സ്മാരക സമ്മാനത്തിനു അർഹമായി.ഭാരതീയ സംസ്കാരവും ഗ്രാമീണ ജീവിതത്തിന്റെ മൂല്യങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കുന്നതാണ്.ബാലസാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 1999-ൽ ഇന്ത്യാ ഗവണ്മെന്റ് അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു.2012ൽ ദെൽഹി സർക്കാരിന്റെ “ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ്” ബോണ്ടിനു ലഭിച്ചു.

രചനാ സങ്കേതം സമകാലീന പ്രധാന പുസ്തകങ്ങൾ
നോവൽ/ കഥകൾ
ദ റൂം വിത് എ റൂഫ്,
വഗ്രന്റ്സ് ഒഫ് ദ വാലി,
ദ നൈറ്റ് ട്രെയിൻ അറ്റ് ദേവ്ലി,
റ്റൈം സ്റ്റോപ്സ് അറ്റ് ഷമ്ലി,
ഔവ്വർ ട്രീസ് സ്റ്റിൽ ഗ്രോ ഇൻ ദേഹ്ര,
എ സീസൺ ഒഫ് ഗോസ്റ്റ്സ്,
വെൻ ഡാർക്നെസ്സ് ഫോൾസ്,
ഡെൽഹി ഈസ് നോട് ഫാർ,
എ ഫേസ് ഇൻ ദ ഡാർക്,
ദ സെൻഷുഅലിസ്റ്റ്,
എ ഹാൻഡ്ഫുൾ ഒഫ് നട്ട്സ്,
ഗാർലൻഡ് ഓഫ് മെമറീസ്,
ഗോസ്റ്റ് സ്റ്റോറീസ് ഫ്രം ദ് രാജ്,
ഫണ്ണി സൈഡ് അപ്,
ഡസ്റ്റ് ഓൺ ദ് മൗണ്ടൻ,
ടൈഗർസ് ഫോറെവർ,
എ ടൗൺ കോൾഡ് ഡെഹ്രാ,
നൈറ്റ് ട്രെയിൻ അറ്റ് ദിയോളി,
ദ് അഡ്വെഞ്ചർസ് ഓഫ് റസ്റ്റി,
എ ഫ്ലൈറ്റ് ഓഫ് പിജിയൻസ് (നോവെല്ല)
റസ്കിൻ ബൊണ്ട്സ് ബുക് ഒഫ് വെർസസ്സ്,
ക്ലാസ്സിക് റസ്കിൻ ബോണ്ട്, ഡസ്റ്റ് ഓൻ ദ മൗണ്ടൻ, ദ ബെസ്റ്റ് ഒഫ് റസ്കിൻ ബോണ്ട്, ഫ്രൻഡ്സ് ഇൻ സ്മാൾ പ്ലേസസ്, ടേൽസ് ഒഫ് ഓപൺ റോഡ്, റസ്കിൻ ബോണ്ട്സ് ബുക് ഒഫ് നേച്ചർ, റസ്കിൻ ബോണ്ട്സ് ബുക് ഒഫ് ഹ്യൂമർ, എ ടൗൺ കാൾഡ് ദേഹ്റാ ഇതു കൂടാതെ, റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്തിറക്കിയ പുസ്തകങ്ങളുമുണ്ട്: ഇന്ത്യൻ ഗൊസ്റ്റ് സ്റ്റോറീസ്, ഇൻഡ്യൻ റെയില്വെ സ്റ്റോറീസ്, ക്ലാസ്സിക്കൽ ഇൻഡ്യൻ ലവ് സ്റ്റോറീസ് ഏന്റ് ലിറിക്സ്.

കുട്ടികൾക്ക് കഥ വായിക്കുന്നതിനേക്കാളും ഇഷ്‍ടം കഥ കേൾക്കുന്നതായിരിക്കും. ഇംഗ്ലീഷ് സാഹിത്യത്തിൽ 50 വർഷമായി കഥകൾ എഴുതുന്ന കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ റസ്‍കിന്‍ ബോണ്ട് ഒരു നവീന ആശയവുമായി മുന്നോട്ടു വന്നു.

തുടക്കത്തിൽ സാഹസികത, ത്രില്ലർ, മൃഗങ്ങൾ, പ്രകൃതി, യാത്ര തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി 85 -കാരനായ ബോണ്ട് എട്ട് പുസ്‌തകങ്ങളാണ് റെക്കോർഡുചെയ്യുന്നത്. ചെറി ട്രീ, ഗേറ്റിങ് ഗ്രാന്നിസ്‌ ഗ്ലാസ്സ്, വൈറ്റ് മൈസ് തുടങ്ങിയ കഥകൾ അതിൽ ഉൾകൊള്ളിക്കുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസാധകർ അറിയിച്ചു. ചാപ്റ്റർ ബുക്കുകൾ എന്ന പുതിയ രീതി വഴി കുട്ടികൾക്ക് എളുപ്പത്തിൽ വായിക്കാൻ മുമ്പ് പ്രസിദ്ധീകരിച്ച ചെറുകഥകൾ ഹ്രസ്വ അധ്യായങ്ങളായി വിഭജിച്ചിരിക്കുകയാണിവിടെ.

ഈ ഓഡിയോ ബുക്കുകളുടെ തുടക്കത്തില്‍ നല്‍കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

Related Articles

Back to top button