KeralaLatestMalappuram

എസ്എസ്എൽസി പുനർമൂല്യനിർണയത്തിനുള്ള അപേക്ഷാ തിയ്യതി നീട്ടണമെന്ന് എംഎസ്എഫ്

“Manju”

 

മലപ്പുറം: ജൂൺ 30ന് പ്രസിദ്ധീകരിച്ച റിസൾറ്റുമായി ബന്ധപ്പെട്ട് നടക്കേണ്ട പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ തിയതി ജൂലൈ 7ന് അവസാനിക്കുകയാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ ഹോട്ട്സ്പോട്ടുകൾ ,കണ്ടയ്ന്മെന്റ് സോണുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് അതുമായി ബന്ധപ്പെട്ട് അപേക്ഷ കൊടുക്കുന്നതിൽ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ട്രിപ്പിൾ ലോക്‌ഡൗൺ നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ ഏറെ പരാതികളാണ് ഇതിനകം ഉയർന്നു വന്നിട്ടുള്ളത്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് പരീക്ഷ എഴുതിയ സ്കൂളിൽ എത്തിക്കണം എന്ന നിബന്ധന നിലനിൽക്കുന്നത് കാരണം വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് .ഈ സാഹചര്യത്തിൽ പരീക്ഷ പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷ തിയ്യതി നീട്ടണം അല്ലെങ്കിൽ ഈ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് മറ്റു സംവിധാനങ്ങൾ കാണുകയോ വേണമെന്ന് എം എസ് എഫ് തവനൂർ നിയോജക മണ്ഡലം ഓൺലൈൻ ഭാരവാഹി യോഗം ആവശ്യപ്പെട്ടു.എം എസ് എഫ് ജില്ലാ സെക്രട്ടറി ഹസൈനാർ നെല്ലിശ്ശേരി യോഗം ഉദ്ഘടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് കൂട്ടായി അധ്യക്ഷനായി.ജനറൽ സെക്രട്ടറി എ വി നബീൽ,അൻസാർ സോനു ,ജർസിക് കൂട്ടായി,സിറാജ് കണ്ടനകം ,ഷഹീർ കെ വി ,നൂറുദ്ധീൻ ,മുനീർ തൃപ്രങ്ങോട് ,ഷമീം അയിങ്കലം ,റാഷിക് പുറത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.
പി.വി.എസ്

Related Articles

Back to top button