LatestThiruvananthapuram

സം​സ്ഥാ​ന​ത്തി​ന് 5.54 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 5,54,390 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാവുന്നു. 5,18,290 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 36,100 കോ​വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത് എന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അറിയിച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് 2,87,600 ഡോ​സ് വാ​ക്‌​സി​നും എ​റ​ണാ​കു​ള​ത്ത് 1,37,310 ഡോ​സ് വാ​ക്‌​സി​നും, കോ​ഴി​ക്കോ​ട് 93,380 ഡോ​സ് വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത് എന്നാണ് റിപ്പോര്‍ട്ട് . ഇ​തു​കൂ​ടാ​തെ 36,100 ഡോ​സ് കോ​വാ​ക്‌​സി​നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ന് സം​സ്ഥാ​ന​ത്ത് 1,47,876 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​ പ്ര​വ​ര്‍​ത്തി​ച്ച​ത്  949 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് . സം​സ്ഥാ​ന​ത്താ​കെ ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 1,66,14,344 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യിട്ടുണ്ട്. അ​തി​ല്‍ 1,19,69,849 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 46,44,495 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​തെ​ന്നും മ​ന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button