ErnakulamKerala

കൂടുതൽ സർവീസുമായി കൊച്ചി മെട്രോ

“Manju”

ഇടവേള കുറച്ച് കൂടുതൽ സർവീസ് നടത്താൻ കൊച്ചി മെട്രോ. തിരക്കേറിയ സമയത്ത് ഇനി മെട്രോ ഇല്ലാതിരിക്കില്ല. കൊവിഡും ലോക്ക് ഡൗണും മൂലം നിർത്തിയ മെട്രോ സർവീസ് തുടങ്ങിയപ്പോൾ യാത്രകള്‍ വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സർവീസ് പുനരാരംഭിച്ചത്.

എന്നാൽ അവശ്യസമയത്തെ സർവീസ് വർധിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് സർവീസ് ആരംഭിക്കും. രാവിലെ 7- 8.30 പത്ത് മിനിറ്റ് ഇടവേളയിലാണ് സർവീസ്. പിന്നീട് 8.30-11.30 വരെ ഓരോ ഏഴ് മിനിറ്റിലും സർവീസ് നടത്തും. പിന്നെ 11.30- 12 വരെ പത്ത് മിനിറ്റ് ഇടവേളയിലാണ് സര്‍വീസുണ്ടാകുക.

ഉച്ചക്ക് 12- 2 വരെ 20 മിനിറ്റ് ഇടവേളയിലാണ് സർവീസ്. വൈകുന്നേരം നാല് മുതൽ ഏഴ് വരെ ഏഴ് മിനിറ്റ് വ്യത്യാസത്തിൽ ട്രെയിൻ സർവീസുകളുണ്ടാകും. കൂടാതെ രാത്രി ഏഴ് മുതൽ ഒൻപത് വരെ പത്ത് മിനിറ്റ് ഇടവേളയിൽ സർവീസുണ്ട്. ഞായറാഴ്ച നീറ്റ് പരീക്ഷയായതിനാൽ ഓരോ പത്ത് മിനിറ്റിലും മെട്രോ സർവീസ് നടത്തും. രാവിലെ എട്ടിന് സർവീസ് തുടങ്ങുന്നതാണ്.

Related Articles

Back to top button