KeralaLatest

കോവിഡ്; പതിനഞ്ചുകാരി കുഴഞ്ഞു വീണ് മരിച്ചു

“Manju”

കൊല്ലം: കൊട്ടാരക്കര ഓടനാവട്ടത്ത് കോവിഡ് ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര തൃക്കണമംഗല്‍ എസ്. കെ. വി. വി. എച്ച്‌ എസ്. എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഓടനാവട്ടം കട്ടയില്‍ പത്മാഭവനില്‍ പരേതനായ മഹേഷിന്റെയും സുലഭയുടെയും മകള്‍ ഗൗതമിയാണ് (15) മരിച്ചത്.
ഗൗതമിയുടെ ഏക സഹോദരന്‍ ഗോകുല്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഓടനാവട്ടത്തെ എ കെ എസ് ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന എഫ് എല്‍ ടി സിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നു. പരിശോധനയ്ക്കായി വരി നില്‍ക്കുന്നതിനിടെയാണ് ഗൗതമി കുഴഞ്ഞു വീണത്.
ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഗൗതമിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിയുടെ അച്ഛന്‍ മഹേഷ് രണ്ടു വര്‍ഷം മുമ്ബ് തിരുവല്ലയ്ക്ക് അടുത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.

Related Articles

Back to top button