Uncategorized

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു; 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ രോഗികള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ ലോകത്ത് 12,841,506 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 567,628 ആയി ഉയര്‍ന്നു.7,478,129 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ ഇന്നലെമാത്രം 59,000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,355,646 ആയി ഉയര്‍ന്നു. മരണസംഖ്യ 137,403 ആയി. 1,490,446 പേര്‍ രോഗമുക്തി നേടി.

ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇന്നലെമാത്രം തൊള്ളായിരത്തിലധികം പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 71,492 ആയി.1,840,812 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 1,213,512 രോഗമുക്തരായി.

ഇന്ത്യയിലും സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. അകെ കൊവിഡ് ബാധിതരുടെ എണ്ണം 850,358 ആയി ഉയര്‍ന്നു. 22,687 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 536,231പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസം നല്‍കുന്നു.

Related Articles

Back to top button