KeralaKottayamLatest

നായാട്ടിനുപോയ മൂന്നംഗ സംഘം അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

കോട്ടയം: ബൈക്കില്‍ നായാട്ടിനുപോയ മൂന്നംഗ സംഘം പിടിയില്‍. ഇവരില്‍ നിന്നും നാടന്‍തോക്കും തിരകളും ശാന്തന്‍പാറ പൊലീസ് പിടിച്ചെടുത്തു. വന്യമൃഗങ്ങളെ വേട്ടയാടാന്‍ പോവുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. പള്ളിക്കത്തോട്ടിലെ ആലയില്‍ നിര്‍മ്മിച്ച തോക്കാണിതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തോക്കിന് ലൈസന്‍സ് എടുത്തിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു.

തോക്ക് ഉടമ കൊമ്പൊടിഞ്ഞാല്‍ മണലേല്‍ രാജു (53), തിങ്കള്‍ക്കാട് കൂന്തലില്‍ ബിനോയി (41), ബിനോയിയുടെ സഹോദരന്‍ ബിജോ (34) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശാന്തന്‍പാറ മേഖലകളില്‍ വന്യമൃഗവേട്ട സജീവമാണെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും വനംവകുപ്പും ഈ പ്രദേശം നിരീക്ഷണ വലയത്തിലാക്കിയിരുന്നു.

പള്ളിക്കത്തോട്ടില്‍ ആലയില്‍ നിര്‍മ്മിച്ചിരുന്ന തോക്കുകളില്‍ നല്ലൊരുഭാഗം ശാന്തന്‍പാറ, അടിമാലി, രാജകുമാരി മേഖലകളില്‍ വിറ്റിരുന്നതായി പൊലീസ് നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഒന്‍പതോളം പേരെ അറസ്റ്റ് ചെയ്യുകയും ഒരു ഡസനിലേറെ തോക്കുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കൊവിഡ് പടര്‍ന്നതോടെ തോക്ക് നിര്‍മ്മാണവും വിതരണവും സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ മന്ദഗതിയിലാണ്.

Related Articles

Back to top button