KeralaLatest

ആറന്മുള എന്‍ജിനീയറിങ്‌ കോളേജ്, പുതിയകെട്ടിടം ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

“Manju”

ശ്രീജ.എസ്

കോഴഞ്ചേരി : ആറന്മുള എന്‍ജിനീയറിങ്‌ കോളേജിന്റെ പുതുതായി പൂര്‍ത്തിയായ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. 84,000 ചതുരശ്രമീറ്ററില്‍ നിര്‍മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 11.30-ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിക്കും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

എ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല കഴിഞ്ഞവര്‍ഷം നടത്തിയ ഒന്നാംവര്‍ഷ ബി.ടെക് പരീക്ഷയില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയത് ആറന്മുള എന്‍ജിനീയറിങ്‌ കേളേജായിരുന്നു. വിദ്യാര്‍ഥികളുടെ അനേകം സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകളും കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button