ArticleLatest

തൃപ്പേക്കുളം ശ്രീ മഹാദേവക്ഷേത്രവും ഇനി മുസിരിസ് പൈതൃക പദ്ധതിയിൽ

“Manju”

ബിന്ദുലാൽ തൃശൂർ

പൗരാണിക ക്ഷേത്രമായ തൃപ്പേക്കുളം ശ്രീ മഹാദേവക്ഷേത്രവും ഇനി മുസിരിസ് പൈതൃക പദ്ധതിയിൽ.

പദ്ധതിയിൽ ആദ്യം ഉൾപ്പെട്ട കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, കീഴ്ത്തളി ശിവക്ഷേത്രം, ചേരമാൻ ജുമാ മസ്ജിദ്, അഴീക്കോട് മാർത്തോമ പള്ളി, കോട്ടക്കാവ് പള്ളി, ശ്രീനാരായണപുരം നെൽപ്പിണി ക്ഷേത്രം എന്നീ ആരാധനാലയങ്ങളുടെ പട്ടികയിലേക്കാണ് തൃപ്പേക്കുളം മഹാദേവക്ഷേത്രത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് ക്ഷേത്രത്തിൽ നടപ്പാക്കുക. വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി മുസിരിസ് പൈതൃക പദ്ധതിക്ക് സർക്കാർ 3.29 കോടി അനുവദിച്ചിരുന്നു

Related Articles

Back to top button