Latest

ആസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പര ഡിസംബറില്‍

“Manju”

മെല്‍ബണ്‍ : ആസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പര ഈ വര്‍ഷം ഡിസംബര്‍ എട്ടു മുതല്‍ നടക്കും.ആസ്ട്രേലിയയാണ് ഇക്കുറി ആതിഥ്യം വഹിക്കുന്നത്. കാണികള്‍ക്ക് ഇക്കുറി പ്രവേശനം നല്‍കുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്. ബ്രിസ്‌ബെയ്‌നിലാണ് ആദ്യ ടെസ്റ്റ്. അഡ്‌ലെയ്ഡില്‍ ഡേ ആന്‍ഡ് നൈറ്റ് ആയിട്ടായിരിക്കും രണ്ടാമത്തെ മത്സരം. ബോക്‌സിംഗ് ഡേ ടെസ്റ്റ് മെല്‍ബണിലാണ്. സിഡ്‌നിയില്‍ നാലാം ടെസ്റ്റും പെര്‍ത്തില്‍ അഞ്ചാമത്തെ ടെസ്റ്റും നടക്കും.പരമ്ബര നിലനിറുത്താനായാണ് ആസ്‌ട്രേലിയ ഇറങ്ങുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബര തോറ്റതിന്റെ ക്ഷീണത്തിലാണ് ഓസീസ്. ആഷസിലും പരാജയപ്പെട്ടാല്‍ ടിം പെയ്‌നിന്റെ ക്യാപ്ടന്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button