IndiaKeralaLatest

കയർ–കയർ ഉൽ‌പന്ന കയറ്റുമതിയിൽ ഇന്ത്യക്ക്‌ സർവകാല റെക്കോർഡ്

“Manju”

ബിന്ദുലാൽ തൃശൂർ

2019-20 വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള കയർ–കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 2757.90 കോടി രൂപയുടേതാണ്‌. അത്‌ എക്കാലത്തെയും ഉയർന്ന റെക്കോർഡ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഏകദേശം 30 കോടി രൂപ കൂടുതലാണ്.

2018-19 ൽ ഇത് 2728.04 കോടി രൂപയുടേതായിരുന്നു. 2019-20 വർഷത്തിൽ 9,88,996 മെട്രിക് ടൺ കയർ–-കയർ ഉൽ‌പന്നങ്ങൾ ആണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത് . കഴിഞ്ഞ വർഷം 9,64,046 മെട്രിക് ടണ്ണാണ്‌ കയറ്റുമതി ചെയ്തത്‌. ആഭ്യന്തര വിപണിയിലും കയർ–-കയർ ഉൽപ്പന്നങ്ങളുടെ വർധിച്ച ആവശ്യകതയാണ്‌ പ്രകടമാവുന്നത്‌.

ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലൂടെയാണ് കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് . 99 ശതമാനവും നടത്തുന്നത്‌ തൂത്തുക്കുടി, കൊച്ചി, ചെന്നൈ തുറമുഖങ്ങൾ വഴിയാണ്‌.

Related Articles

Back to top button