IndiaLatest

പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും

“Manju”

എ.പി.ജെ. അബ്‌ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുവാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച സിണ്ടിക്കേറ്റിന്റെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിര്‍ദേശം വൈസ് ചാന്‍സലര്‍ അംഗീകരിച്ചു.

ജൂണ്‍ 22 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകളില്‍ ഇരുന്നു കൊണ്ടുതന്നെ പരീക്ഷകളില്‍ പങ്കെടുക്കുവാന്‍ കഴിയും. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാര്‍ഗരേഖകള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികളുടെ ക്യാമ്പസ് പ്ലേസ്‌മെന്റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച്‌ ജൂലൈ മൂന്നാംവാരത്തോടെ തന്നെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കെറ്റുകളും ഗ്രേഡ് കാര്‍ഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.

Related Articles

Back to top button