IndiaLatest

പന്ത്രണ്ട് കാരിയെ വിവാഹം കഴിക്കാന്‍ 40 കാരന്‍, വരനും കൂട്ടരും അറസ്റ്റില്‍

“Manju”

ലക്നൗ : പന്ത്രണ്ട് കാരിയായ ആദിവാസി ബാലികയെ വിവാഹം ചെയ്യാനെത്തിയ വരനേയും കൂട്ടരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഘട്ട് ബിജ്രി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് ശൈശവ വിവാഹം നടത്താന്‍ ശ്രമിച്ചത്. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കവേ നാട്ടുകാരിലൊരാള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ശക്തി ത്രിപാഠിയെ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് വരന്‍ ഭാനു ശുക്ലയെയും അയാള്‍ക്കൊപ്പമെത്തിയ പത്തു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള സീതാപൂര്‍ ജില്ലയില്‍ നിന്നുള്ളവാരാണ് വരന്റെ ആളുകള്‍. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ഇയാള്‍ ആദിവാസി പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് പിന്നില്‍ മനുഷ്യക്കടത്താണോ ലക്ഷ്യമിട്ടതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ഇയാള്‍ കൈമാറിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button