KeralaLatest

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.26 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

“Manju”

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് വിമാനത്തിന്റെ  ശുചിമുറിയില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഉൾപ്പെടെ രണ്ടര കിലോയോളം ...

ശ്രീജ.എസ്

കരിപ്പൂര്‍; ട്രോളി ബാഗിലും എമര്‍ജന്‍സി ലൈറ്റിനുള്ളിലും തന്ത്രപൂര്‍വം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.26 കോടി രൂപയുടെ സ്വര്‍ണം പിടികൂടി .കോഴിക്കോട് വിമാനത്താവളത്തില്‍ ഡിആര്‍ഐ, കസ്റ്റംസ് വിഭാഗങ്ങള്‍ ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത് .
ദോഹയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി കറ്റേക്കാടന്‍‌ ഷഫര്‍ കൊണ്ടുവന്ന ലൈറ്റിനുള്ളില്‍നിന്നാണ് 96.5 ലക്ഷം രൂപയുടെ 1.886 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ദുബായില്‍നിന്ന് എത്തിയ ഇരിങ്ങാലക്കുട സ്വദേശി ആര്‍.ജിജിന്‍ കൊണ്ടുവന്ന ട്രോളി ബാഗില്‍നിന്ന് 29.4 ലക്ഷം രൂപയുടെ 585 ഗ്രാം സ്വര്‍ണം ലഭിച്ചു. ട്രോളി ബാഗിന്റെ ബീഡിങ് രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ..

Related Articles

Back to top button