IndiaKeralaLatest

സുനില്‍ ജെയിന്‍ അന്തരിച്ചു

“Manju”

 

ന്യൂഡൽഹി: ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്റെ മാനേജിംഗ് എഡിറ്ററായ സുനില്‍ ജെയിന്‍ അന്തരിച്ചു. കൊവിഡ് ബാധിതനായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം. രോഗം ഭേദമായ ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം സുനില്‍ ജെയിന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്റെ സഹോദരി സന്ധ്യ ജെയിന്‍ ട്വിറ്റര്‍ വഴി അറിയിച്ചു.
ശനിയാഴ്ച രാത്രി 8.30നാണ് മരണം സംഭവിച്ചത്. 58 വയസായിരുന്നു. 1991ല്‍ ഇന്ത്യ ടുഡേയില്‍ ജോലി ചെയ്തുകൊണ്ടാണ് ആയികൊണ്ടാണ് സുനില്‍ ജെയിന്‍ മാദ്ധ്യമപ്രവര്‍ത്തകനായുള്ള തന്റെ ജീവിതം ആരംഭിക്കുന്നത്. ശേഷം ഒരുവര്‍ഷക്കാലത്തോളം ഇന്ത്യാ ടുഡേയുടെ ബിസിനസ് എഡിറ്റര്‍ സ്ഥാനം വഹിച്ചു.
ശേഷം ഇന്ത്യന്‍ എക്സ്പ്രസിലേക്ക് ചേക്കേറിയ അദ്ദേഹം ആറു വര്‍ഷങ്ങള്‍ക്കു ശേഷം ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ ഭാഗമായി. എട്ട് വര്‍ഷങ്ങള്‍ക്കുശേഷം സുനില്‍ ജെയിന്‍ എക്പ്രസ് ഗ്രൂപ്പിലേക്ക് അദ്ദേഹം മടങ്ങിവരികയും ഫിനാന്‍ഷ്യല്‍ എക്പ്രസിന്റെ ഭാഗമാകുയും ചെയ്തു. സുനില്‍ ജെയിനിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ അനുശോചനമറിയിച്ചു

Related Articles

Back to top button