KeralaLatest

ഇടുക്കിയിൽ സമ്പർക്ക രോഗികൾ കൂടുന്നു

“Manju”

ഇടുക്കി: ജില്ലയിൽ സമ്പർക്കം മൂലം കോവിഡ് 19 രോഗ വ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് പുതുതായി കണ്ടെയിൻമെൻറ് സോണിൽ നിരവധി വാർഡുകൾ ഉൾപ്പെടുത്തി.
താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയിൻമെന്റ് സോൺ ആയി വിജ്ഞാപനം ചെയ്തു.

വിശദാംശങ്ങൾ ചുവടെ

1. വാഴത്തോപ്പ് – എല്ലാ‌ വാർഡുകളും

2. നെടുങ്കണ്ടം – 3-ാം വാർഡ്

3. കരുണാപുരം – 1, 2 വാർഡുകൾ

4. മരിയാപുരം – 2, 7 വാർഡുകൾ

5. വണ്ണപ്പുറം – 2, 4 വാർഡുകൾ
പ്രസ്തുത വാർഡുകളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അവശ്യ‌ വസ്തുക്കൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ രാവിലെ 09:00 മണി മുതൽ ഉച്ചക്ക് 01:00 മണി വരെയും മറ്റ്‌ കണ്ടെയിൻമെന്റ് സോണുകളിൽ രാവിലെ 11:00 മണി മുതൽ വൈകിട്ട് 05:00 മണി വരെയും തുറന്ന് പ്രവർത്തിക്കാവുന്നതാണ്. മേൽ പറഞ്ഞ് പ്രദേശങ്ങൾ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയിൻമെന്റ് സോണായി തുടരുന്നതാണന്ന് ജില്ലാ കലക്ടർ അറിയിച്ചു.
• കരുണാപുരം – 14

• വാത്തിക്കുടി – 11, 14

• രാജാക്കാട് – എല്ലാ വാർഡുകളും

• ചിന്നക്കനാൽ – 3, 10

• കാഞ്ചിയാർ – 11, 12

• അയ്യപ്പൻകോവിൽ – 1, 2, 3

• ഉപ്പുതറ – 1, 6, 7

• ഉടുമ്പൻചോല – 2, 3

• കോടിക്കുളം – 1, 13

• ബൈസൺവാലി – 8

• പീരുമേട് – 13

• സേനാപതി – 9

• മരിയാപുരം – 5, 10, 11

• വണ്ണപ്പുറം – 1, 17

• മൂന്നാർ – 19

• കഞ്ഞിക്കുഴി – എല്ലാ വാർഡുകളും

Related Articles

Back to top button