Uncategorized

ജീവനക്കാരന് കോവിഡ്: കോട്ടയം ജില്ലാ കളക്ടര്‍ നിരീക്ഷണത്തില്‍

“Manju”

സിന്ധുമോള്‍ ആര്‍

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ക്വാറന്റയിനില്‍ പ്രവേശിച്ചു. കളക്ടറുടെ കാര്യാലയത്തിലെ ഡഫേദാരായ കോട്ടയം സ്വദേശിക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ കളക്ടറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മനും ഉള്‍പ്പെടെ 14 പേരെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എല്ലാവര്‍ക്കും ക്വാറന്റയിന്‍ നിര്‍ദേശിച്ചു.

ഇന്നു മുതല്‍ കോട്ടയത്തെ ഔദ്യോഗിക വസതിയില്‍ നിന്നായിരിക്കും ചുമതലകള്‍ നിര്‍വഹിക്കുകയെന്നും അണുവിമുക്തമാക്കിയ ശേഷം ഓഫീസ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇതിനിടെ കോട്ടയത്തെ മാളിലെ ജ്വല്ലറി ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ചുങ്കം മള്ളൂശേരി സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ഇയാള്‍ സ്ഥാപനത്തില്‍ ജോലിക്ക് എത്തിയിരുന്നില്ലെന്നും, മാള്‍ അണുവിമുക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button