AlappuzhaKeralaLatest

വാഹനാപകടം യുവാവ് തൽക്ഷണം മരിച്ചു

“Manju”

റെജിപുരോഗതി

കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാര നായ യുവാവ് തൽക്ഷണം മരിച്ചു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാർഡ് കണിയാപറമ്പിൽ ബാലകൃഷ്ണൻ ആനന്ദവല്ലി ദമ്പതികളുടെ മകൻ ബിജു.ബി(36)യാണ് മരിച്ചത്.

അമ്പലപ്പുഴ തിരുവല്ല റോഡിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം ശനിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലേക്ക് പോയ ഓർഡനറി ബസിനടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്.

ഓൺലൈൻ മത്സ്യവ്യാപാരിയായ യുവാവ് വ്യാപാര ആവശ്യത്തിനായി അമ്പലപ്പുഴയിലേക്ക് വരുന്നതിനിടെ ബസിനെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന കാറിലിടിച്ച് ബസിനടിയിൽപ്പെടുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

 

Related Articles

Back to top button