KeralaKozhikodeLatest

കോഴിക്കോട് ജില്ലയില്‍ ഇന്നു 67 പേര്‍ക്ക് കോവിഡ്; 56 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് 67 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജയശ്രി അറിയിച്ചു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -3
വേളം പുരുഷന്‍ (42), കൊടുവളളി പെണ്‍കുട്ടി (06)
ചെറുവണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ (27)
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 5

രാമനാട്ടുകര പുരുഷന്‍ (37),
ബാലുശ്ശേരി പുരുഷന്‍ (46),
പനങ്ങാട് സ്ത്രീ (24,
പുരുഷന്‍ (26),
കാക്കൂര്‍ പുരുഷന്‍ (42)

•സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 56

പെരുവയല്‍ – 2
വില്യാപ്പളളി – 1
ചേളന്നൂര്‍ -1 (ആരോഗ്യ പ്രവര്‍ത്തകന്‍, മഞ്ചേരി)
തിരുവളളൂര്‍ – 4
കോഴിക്കോട് കോര്‍പ്പറേഷന്‍ – 29 (1 ആരോഗ്യ പ്രവര്‍ത്തകന്‍, മെഡിക്കല്‍ കോളേജ്)
വാണിമേല്‍ – 4
ഒളവണ്ണ – 9
ചോറോട് – 4
പെരുമണ്ണ – 2

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 3

മാറാട് കോര്‍പ്പറേഷന്‍ പുരുഷന്‍ (26), താമരശ്ശേരി പുരുഷന്‍ (24) തിരുവളളൂര്‍ പുരുഷന്‍ (42)

ഇപ്പോള്‍ 496 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 102 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 126 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 236 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 19 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 3 പേര്‍ സ്വകാര്യആശുപത്രിയിലും, രണ്ടാള്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എഫ്.എല്‍.ടി.സി യിലും, 4 മലപ്പുറം സ്വദേശികളും 2 തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു വയനാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍ -13
എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന

1 & 2) ഏറാമല സ്വദേശികള്‍ (47, 35)
3 മുതല്‍ 5 വരെ) നാദാപുരം സ്വദേശികള്‍ (38, 52, 42)
6) മൂടാടി സ്വദേശി (40)
7 മുതല്‍ 9 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ ( 39, 44, 5)
10 മുതല്‍ 13 വരെ) കാവിലുമ്പാറ സ്വദേശികള്‍( 25, 57, 34, 36)

മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന:

14) ഒഞ്ചിയം സ്വദേശി (42)
15) കാവിലുമ്പാറ സ്വദേശി (29)

എന്‍.ഐ.ടി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന:

16) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (30)

ഇന്ന് പുതുതായി വന്ന 517 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12041 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 73197 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 103 പേര്‍ ഉള്‍പ്പെടെ 625 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 277 പേര്‍ മെഡിക്കല്‍ കോളേജിലും 119 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 229 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്.62 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 1156 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 40973 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 39238 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 38420 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1735 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 179 പേര്‍ ഉള്‍പ്പെടെ ആകെ 4418 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 635 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3694 പേര്‍ വീടുകളിലും, 89 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 36 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 22999 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം,
ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 6 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി.

Related Articles

Back to top button