IndiaLatest

ദലൈലാമയുടെ ജന്മദിനം ഇന്ന്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ടിബറ്റന്‍ ബുദ്ധമതാനുയായികളുടെ ആത്മീയാചാര്യന്‍ ദലായ്‌ ലാമയുടെ ജന്മദിനം ഇന്ന്. ബുദ്ധമതാചാര്യന്മാരില്‍ ലോക പ്രസിദ്ധനായ 14-ാം ലാമയാണ് ദലായ്‌ ലാമ. ഇന്ന് ലോകം അദ്ദേഹത്തിന്‍റെ 85-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്ന ലാമക്കെതിരെ കടുത്ത ശത്രുത പുലര്‍ത്തുന്ന രാജ്യമാണ് ചൈന. ചൈനയുടെ വധഭീഷണിയുള്ളതിനാല്‍ ടിബറ്റില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ആത്മീയ നേതാവാണ് ലാമ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ ശക്തമായ ആത്മീയബന്ധം സൂക്ഷിക്കുന്ന നേതാക്കളിലൊരാളാണ് ദലൈലാമ.

ഹിമാചല്‍ പ്രദേശിലെ ധരംശാലയിലെ തന്‍റെ ആത്മീയ കേന്ദ്രത്തിലാണ് ലാമ നിലവില്‍ താമസിക്കുന്നത്. 1959ലാണ് ചൈന ടിബറ്റില്‍ അതിക്രമിച്ചു കയറിയതോടെ ലാമ അരുണാചല്‍ പ്രദേശിലെ തവാങിലേയ്ക്ക് ഓടിപ്പോരേണ്ടിവന്നത്. അന്നുമുതല്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുന്ന ബുദ്ധമതാചാര്യനാണ് ലാമ. ലാമക്കൊപ്പം 80,000 ടിബറ്റന്‍ സമൂഹവും ഇന്ത്യയില്‍ നിലവില്‍ ജീവിക്കുന്നുണ്ട്.

ലാമയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ ടിബറ്റന്‍ ജനതയും ലോകമെമ്പാടുമുള്ള ടിബറ്റന്‍ സമൂഹവും വിവിധ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ആത്മീയ ചടങ്ങുകള്‍ കൊറോണ കാലമായതിനാല്‍ വീടുകള്‍ക്കുള്ളിലും നടത്താനാണ് തീരുമാനം. ലാമയുടെ ജീവിതത്തെ എടുത്തുകാണിക്കുന്ന ഒരു ഡോക്യുമെന്‍ററിയുടെ ഓണ്‍ലൈന്‍ റിലീസും ഇന്ന് നടക്കുകയാണ്. പ്രശസ്ത അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞനായ ഡേവിഡ് ബൊഹാമാണ് തന്‍റെ ശാസ്ത്രഗുരുവിന് ജന്മദിന സമ്മാനമായി ഡോക്യുമെന്‍ററി നിര്‍മ്മിച്ചു സമര്‍പ്പിച്ചിരിക്കുന്നത്. തന്‍റെ ജീവിതത്തില്‍ മാനസികമായ ശക്തി പകര്‍ന്ന ധ്യാനവിദ്യകളെല്ലാം നല്‍കിയത് തന്റെ ആത്മീയ ഗുരുവായ ദലായ് ലാമയാണെന്നും ബൊഹാം പറഞ്ഞു.

Related Articles

Back to top button