InternationalLatest

റമദാന്‍ വ്രതത്തിലായിരിക്കുന്ന ആളുടെ പ്ലാസ്മ എടുക്കാനാകില്ലെന്ന് ഡോക്ടര്‍

“Manju”

ഇന്‍ഡോര്‍ ;കോവിഡ് വൈറസ് ബാധിതനായ ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കണോ, റമദാന്‍ വ്രതം നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ രണ്ടാമതൊരു ആലോചന ഉണ്ടായിരുന്നില്ല നൂറിഖാന്‍ എന്ന യുവതിക്ക്. കോവിഡ് വൈറസ് രോഗിക്ക് വേണ്ടി പ്ലാസ്മ ദാനം ചെയ്യാനാണ് നൂറി ആശുപത്രിയിലെത്തി ചേര്‍ന്നത്.

റമദാന്‍ കാലമായതിനാല്‍ നോമ്പ് എടുത്തിരുന്നു. പക്ഷേ, ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന ഒരാളില്‍ നിന്ന് പ്ലാസ്മ എടുക്കാനാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അതോടെ വ്രതം മുറിക്കാനും ഭക്ഷണം കഴിക്കാനും നൂറി തയ്യാറായി. ശേഷം പ്ലാസ്മ ദാനം ചെയ്താണ് അവര്‍ ആശുപത്രിയില്‍ നിന്നും മടങ്ങി പോയത്.

മധ്യപ്രദേശ് ദൂരദര്‍ശനില്‍ ജോലി ചെയ്യുന്ന മനോഹര്‍ ലാല്‍ റാത്തോഡ് എന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനാണ് നൂറി എത്തിയത്. കോണ്‍ഗ്രസ് നേതാവ് കൂടിയാണ് നൂറി ഖാന്‍. അസമില്‍ നിന്നാണ് നൂറി ഇന്‍ഡോറിലെത്തി ചേര്‍ന്നത്.

Related Articles

Back to top button