IndiaInternationalLatest

റഫാല്‍ കൃത്യസമയത്ത് നല്‍കിയതിന് നന്ദി

“Manju”

ശ്രീജ.എസ്

റഫാല്‍ വിമാനങ്ങള്‍ കൃത്യസമയത്ത് നല്‍കിയതിന് ഫ്രാന്‍സിനോട് നന്ദി പറഞ്ഞ് ഇന്ത്യന്‍ അംബാസ്സഡര്‍. ഇന്ത്യന്‍ അംബാസ്സഡറായ ജാവേദ് അഷറഫാണ്‌ ഫ്രഞ്ച് ഭരണകൂടത്തിനും ബോര്‍ഡോക്സിലെ മെറിഗ്നാക് എയര്‍ബേസിലുള്ള ഡസ്സോ ഏവിയേഷനും നന്ദി അറിയിച്ചിരിക്കുന്നത്. ഡസ്സോ ഏവിയേഷനില്‍ നിന്നും പുറപ്പെട്ട റഫാല്‍ വിമാനങ്ങള്‍ ഇന്നലെ യുഎഇയില്‍ എത്തിയിരുന്നു. ഈ വിമാനങ്ങള്‍ യുഎഇയിലെ അല്‍ദഫ്‌റ എയര്‍ ബേസില്‍ നിന്നും ഇന്ന് രാവിലെ ഇന്ത്യ ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ടുണ്ട്.

ആദ്യ ബാച്ചില്‍ 4 റഫാല്‍ വിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, ചൈനയുമായുള്ള സംഘര്‍ഷാവസ്ഥ പരിഗണിച്ച്‌ 5 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ത്യയിലേക്കയച്ചിട്ടുണ്ട്. ഇതില്‍ 3 റഫാല്‍ വിമാനങ്ങള്‍ക്ക് ഒറ്റ സീറ്റും ബാക്കി രണ്ടെണ്ണത്തിനു രണ്ടു സീറ്റ് വീതവുമാണ് ഉള്ളത്.

Related Articles

Back to top button