KeralaLatestThiruvananthapuram

അബിതയ്ക്കാശ്വസമായി വാർഡ് മെമ്പർ

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്:വൈദ്യുതിയും ടിവിയും മൊബൈലുമില്ലാത്തതിനാൽഓൺലൈൻ ക്ലാസ്സിൽ ഇതുവരെ പങ്കെടുക്കുവാൻ കഴിയാത്ത മൂന്നാം ക്ലാസുകാരി അബിതയ്ക് ആശ്വാസം. ഉടമസ്ഥാവകാശരേഖകളില്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന നിർദ്ധനനായ പാലോട്ടുകോണം ലക്ഷംവീട് കോളനിയിലെ ബിനുവിന്റെ അവസ്ഥ പഞ്ചായത്ത് അംഗം ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി ലഭിച്ചത്.തുടർന്ന് സുമനസുകളുടെ സഹായത്തോടെ എൽ ഇ ഡി ടിവിയും നൽകിയത്. വയറിംഗും നടത്തിയതും സൗജന്യമായാണ്, പഞ്ചായത്ത് അംഗം എം.ബാലമുരളി, പോത്തൻകോട് യു പി എസ് ലെ ടീച്ചർ ബിന്ദു, സുരേഷ് സാരഥി, സജിത്, സന്തോഷ്, അനീഷ് എന്നിവർ ടിവി നൽകുന്നതിനും അബിതയുടെ സന്തോഷത്തിൽ പങ്കു ചേരുന്നതിനും എത്തിയിരുന്നു

Related Articles

Back to top button