KeralaLatestMalappuramThiruvananthapuram

കോവിഡ്‌ ബാധിച്ച് ഒരുവീട്ടില്‍ മൂന്ന്‌ പേര്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കോവിഡ് ബാധിച്ച്‌ രണ്ടുപേര്‍ മരിച്ച കുടുംബത്തില്‍ ഒരാള്‍കൂടി മരിച്ചു. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കുന്നമംഗലം കാരന്തൂര്‍ പാറക്കടവില്‍ വാടകവീട്ടില്‍ താമസിക്കുന്ന പറമ്പില്‍ ബസാര്‍ സ്വദേശി മുഹമ്മദലി (48)ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച മരിച്ചത്. വ്യാഴാഴ്ച മരിച്ച കരിക്കാംകുളം സ്വദേശി കുളക്കാട്ടുവയല്‍ റുഖിയാബിയുടെ മകളായ ഷമീറയുടെ ഭര്‍ത്താവാണ്. മറ്റൊരു മകളായ ഷാഹിദ കോവിഡ് ബാധിച്ച്‌ കഴിഞ്ഞദിവസം മരിച്ചിരുന്നു.

സോഡിയം കുറവും വൃക്കരോഗവുംമൂലം മുഹമ്മദലി ഒരാഴ്ചയായി കിടപ്പിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഞായറാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവ പരിശോധനാഫലം ലഭിച്ചിട്ടില്ല. മക്കള്‍: താരിഖ്, ഷഹബിയ, ജുമാന. മരുമകന്‍. അര്‍ഷാദ് (പറമ്പത്ത്).

ഭാര്യാമാതാവായ റുഖിയാബി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ യാത്രാസൗകര്യം പരിഗണിച്ച്‌ മുഹമ്മദലിയുടെ വീട്ടിലായിരുന്നു അര്‍ബുദ ബാധിതയായ ഷാഹിദ താമസിച്ചത്. റുഖിയാബിയെ ആശുപത്രിയില്‍ പരിചരിച്ചത് മുഹമ്മദലിയുടെ ഭാര്യ ഷമീറയാണ്. മരണശേഷമാണ് ഉമ്മയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്കൂളില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ ഇവരുടെ രണ്ടു ബന്ധുക്കളുടെ പരിശോധനാഫലം പോസിറ്റീവായിട്ടുണ്ട്. കുടുംബത്തിലെ ഒമ്പത് കുട്ടികള്‍ക്കടക്കം 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഹമ്മദലിയുടെ മൃതദേഹം കോവിഡ് പരിശോധനക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button