EntertainmentKeralaLatest

വാതിക്കല് വെള്ളരി പ്രാവ്… പ്രണയം തുളുമ്പുന്ന കവർ സോങ്ങുമായി ഡോ. ബിനീത രഞ്ജിത്ത്

“Manju”

സൂഫിയും സുജാതയും സിനിമയിലെ ഹിറ്റ് ഗാനത്തിന് കവർ ഒരുക്കി പിന്നണി ഗായിക ഡോ.ബിനീത രഞ്ജിത്. മലയാളികളുടെ ഹൃദയം കവർന്ന ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിന് പുതിയ കാഴ്ചയും അനുഭവവും സമ്മാനിക്കുകയാണ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ബിനീത. ബിനീതയുടെ ആലാപന മികവും വ്യത്യസ്ഥ ശബ്ദവുമാണ് ഈ കവർ സോങിനെ മനോഹരമാക്കുന്നത്.റിയാലിറ്റി ഷോയിലൂടെ തന്നെ എത്തിയ നിഖിൽ രാജിനൊപ്പമാണ് ബിനീതയുടെ വ്യത്യസ്തമായ കവർ ഗാനം.

https://www.facebook.com/SanthigiriNews/posts/1649752048521916

 

മികച്ച പ്രതികരണമാണ് പാട്ടിന് ആസ്വാദകരിൽ നിന്നു ലഭിക്കുന്നത്. ബിനീതയുടെ ശബ്ദം ഈ പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുവെന്ന് ആരാധകർ പറയുന്നു. ബിനീതയ്ക്കൊപ്പം പാടിയ നിഖിൽ രാജിനെയും നിരവധി പേർ അഭിനന്ദിച്ചു. എ.ആർ രഞ്ജിതും വിവേക് ഓമനക്കുട്ടനും ചേർന്നാണ് കവർ ഗാനത്തിനായി ദൃശ്യങ്ങൾ പകർത്തിയത്. ഷിജോ തളിയച്ചിറയാണ് എഡിറ്റിങ്. മ്യൂസിക് പ്രൊഡക്ഷൻ ചെയ്തിരിക്കുന്നത് രാമു രാജ് ആണ്.

ലോഹം എന്ന സിനിമയിലൂടെ ചലച്ചിത്രപിന്നണിഗാനരംഗത്തേക്ക് എത്തിയ ബിനീത കവർ ഗാനങ്ങളിലൂടെയും സ്വതന്ത്രസംഗീത സംരംഭങ്ങളിലൂടെയുമാണ് പ്രേക്ഷകശ്രദ്ധ നേടിയത്.

Related Articles

Back to top button