KeralaLatestThiruvananthapuram

തിരുവനന്തപുരം നഗരത്തിലെ കടകൾ തുറക്കാൻ ജില്ലാ കളക്ടറുടെ അനുമതി

“Manju”

കൃഷ്ണകുമാർ സി

തിരുവനന്തപുരം:നഗരത്തിലെ കടകൾ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണിവരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്സൽ കൗണ്ടറുകൾ ആകാം.
കണ്ടെയ്ന്മെന്റ് സോണുകളിലൊഴികെ ഹോം ഡെലിവെറി അനുവദിക്കും.
വൈകുന്നേരം നാല് മണി മുതൽ ആറു മണിവരെ മാത്രമേ മുതിർന്ന പൗരന്മാരെ കടകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ.

മാളുകൾ, ഹൈപ്പർമാർക്കറ്റ്, സലൂണുകൾ, ബ്യൂട്ടി പാർലർ എന്നിവ ഇനിയൊരു ഉത്തരവ് വരും വരെ തുറക്കാൻ പാടില്ല.
തിരക്കുള്ള മാർക്കറ്റുകൾ പൊലീസിന്റെ കർശന നിയന്ത്രണത്തോടെ തുറന്നു പ്രവർത്തിക്കും.

Related Articles

Back to top button