KeralaKozhikodeLatest

വടകരയിൽ ഭക്ഷ്യവിഷ ബാധ;നൂ​റോ​ളം പേ​ര്‍ ആശുപത്രിയിൽ

“Manju”

വ​ട​ക​ര: വി​വാ​ഹ​വീ​ട്ടി​ല്‍​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച നൂ​റോ​ളം പേ​ര്‍ ചി​കി​ത്സ തേ​ടി. പു​ത്തൂ​ര്‍ ​െട്ര​യ്​​നി​ങ്​ സ്കൂ​ളി​നു സ​മീ​പ​ത്തെ വീ​ട്ടി​ല്‍​നി​ന്ന്​ ശ​നി​യാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രാ​ണ് വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലും മാ​ഹി, ത​ല​ശ്ശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി​യ​ത്.
വി​വാ​ഹ​ത്ത​ലേ​ന്ന് രാ​ത്രി​യി​ല്‍ ബി​രി​യാ​ണി ക​ഴി​ച്ച​വ​ര്‍​ക്ക് ത​ല​വേ​ദ​ന​യും ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് പ​ല​ര്‍​ക്കും അ​സ്വ​സ്ഥ​ത​ക​ള്‍ ക​ണ്ടു​തു​ട​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യു​മാ​യാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍ ചി​കി​ത്സ​ക്കെ​ത്തി​യ​ത്. കൂ​ടു​ത​ല്‍ പേ​ര്‍ ചി​കി​ത്സ തേ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ആ​രോ​ഗ്യ വ​കു​പ്പ് വീ​ട്ടി​ലെ കു​ടി​വെ​ള്ളം പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു. സം​ഭ​വം ന​ട​ന്ന് ഒ​രു ദി​വ​സം ക​ഴി​ഞ്ഞ​തി​നാ​ല്‍ ഭ​ക്ഷ​ണാ​വ​ശി​ഷ്​​ടം ല​ഭ്യ​മാ​യി​രു​ന്നി​ല്ല. കോ​വി​ഡ് സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കാ​തെ​വെ​ച്ച പാ​ത്ര​ങ്ങ​ളി​ല്‍​നി​ന്നോ മ​റ്റോ ആ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍ കെ.​പി. ബി​ന്ദു, വൈ​സ്​ ചെ​യ​ര്‍​മാ​ന്‍ പി.​കെ. സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ശു​പ​ത്രി​യും വീ​ടും സ​ന്ദ​ര്‍​ശി​ച്ചു.

Related Articles

Back to top button