KeralaLatest

കോവിഡ് റിപ്പോര്‍ട്ടിങ് കേരളം രണ്ടാമത്‌

“Manju”

സിന്ധുമോള്‍ ആര്‍

കോവിഡ് റിപ്പോര്‍ട്ടിങ് മികച്ച രീതിയില്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് രണ്ടാംസ്ഥാനം. അമേരിക്കയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കംപ്യൂട്ടേഷണല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ എന്‍ജിനിയറിങ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ് റിപ്പോര്‍ട്ടിങ് ഡാറ്റയുടെ ലഭ്യത, അതിന്റെ പ്രാപ്യത, ഉപയോഗക്ഷമത, സ്വകാര്യത എന്നീ നാല് സവിശേഷതയാണ് പഠനവിധേയമാക്കിയത്. ആദ്യത്തെ മൂന്നു റാങ്കില്‍ വന്ന സംസ്ഥാനങ്ങളില്‍, വിവരങ്ങളുടെ ചുരുക്കവും രോഗത്തിന്റെ ഗ്രാഫിക്സും ഒരേസമയം നല്‍കിയ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related Articles

Back to top button