KeralaLatest

പ്ലസ് വണ്ണിന് 20% അധിക സീറ്റിന് ശുപാര്‍ശ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പ്ലസ് വണ്ണിന് 20 ശതമാനം സീറ്റ് വര്‍ധനയ്ക്ക് ശുപാര്‍ശ. വര്‍ദ്ധന നടപ്പായാല്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 4.25 ലക്ഷമാകും. സംസ്ഥാനത്തെ സര്‍ക്കാര്‍ -എയ്ഡഡ് ഹയര്‍സെക്കന്‍ഡറി കളില്‍ 20 ശതമാനം ആനുപാതിക അധിക സീറ്റ് വര്‍ധനയ്ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. നിലവില്‍ 50 വിദ്യാര്‍ഥികള്‍ ഉള്ള ബാച്ചുകളില്‍ 20 ശതമാനം സീറ്റ് വര്‍ധന വന്നാല്‍ പത്ത് സീറ്റുകള്‍ വീതം കൂടും.

വടക്കന്‍ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റുകള്‍ പരിമിതമാണെന്ന ആക്ഷേപം വര്‍ഷങ്ങളായുണ്ട്. ഇതിന് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്നതാണ് ആനുപാതിക സീറ്റ് വര്‍ധന. സംസ്ഥാനത്ത് സര്‍ക്കാര്‍ ,എയ്ഡഡ് ,അണ്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 361746 സീറ്റുകളാണുള്ളത്. 819 സര്‍ക്കാര്‍ സ്കൂളുകളിലായി 2824 ബാച്ചുകള്‍ ആണുള്ളത്. ഇതില്‍ 20 ശതമാനം സീറ്റ് വര്‍ധന വഴി 28, 240 സീറ്റുകള്‍ സര്‍ക്കാര്‍ സ്കൂളില്‍ വര്‍ദ്ധിക്കും. 846 എയ്ഡഡ് സ്കൂളുകളിലായി 3304 ബാച്ചുകള്‍ ആണുള്ളത്. 20 ശതമാനം സീറ്റ് വര്‍ധന വഴി 33,040 സീറ്റുകള്‍ വര്‍ദ്ധിക്കും. ഇങ്ങനെ ആകെ 61280 സീറ്റുകളാണ് വര്‍ധിക്കുന്നത്.

Related Articles

Back to top button