IndiaLatest

ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതി വാഹനം നിര്‍ബന്ധമാക്കും

“Manju”

Image result for കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതി വാഹനം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതി വാഹനം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങള്‍ക്ക് പകരം വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്ന് ഗഡ്കരി പറഞ്ഞു. ‘ഗോ ഇലക്‌ട്രിക്’ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുഗതാഗത സംവിധാനം വൈദ്യുതീകരിക്കുന്നത് സാമ്പത്തികപരമായി ലാഭകരമാണെന്ന് മാത്രമല്ല പരിസ്ഥിതി സൗഹൃദവുമാണെന്ന് ഗഡ്കരി പറഞ്ഞു. 8 ലക്ഷം കോടി രൂപയുടെ ഇറക്കുമതി ഉള്ള ഫോസില്‍ ഇന്ധനങ്ങള്‍ക്കു പകരമായി പ്രധാന ബദല്‍ മാര്‍ഗമാണ് വൈദ്യുതി. കുറഞ്ഞ ചെലവ്, കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം, തദ്ദേശീയത എന്നിവയാണ് വൈദ്യുതിവത്ക്കരണത്തിന്റെ സവിശേഷത.

ഡല്‍ഹിയില്‍ 10,000 വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ പ്രതിമാസം ഇന്ധനത്തിന് ചെലവഴിക്കുന്ന 30 കോടി രൂപ ലാഭിക്കാം. പരമ്പരാഗത ഇന്ധനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുതിക്ക് ചെലവ് വളരെ കുറവാണ്. അതിനാല്‍ പാചകത്തിനും വൈദ്യുതി ഉപയോഗിക്കുന്നത് ലാഭകരമാണ്. ഇറക്കുമതി കുറയ്ക്കാനും പ്രകൃതി സൗഹാര്‍ദവും മാലിന്യരഹിതവുമായ ഭാവിയെ വാര്‍ത്തെടുക്കാനും വൈദ്യുതിവത്ക്കരണം സഹായിക്കുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

Related Articles

Back to top button