KeralaLatest

കനത്ത മഴ : വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

“Manju”

മലപ്പുറം : കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് കുട്ടികള്‍ മരിച്ചു. എട്ട് വയസ്സുകാരി റിസ്വാന, ഏഴ് മാസം പ്രായമുള്ള റിന്‍സാന എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകര്‍ന്നത്. ഇയാളുടെ പേരക്കുട്ടികളാണ് ഇരുവരും.
കരിപ്പൂര്‍ മാതംകുളത്ത് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വീട് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിയെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button