IndiaLatest

ആത്മനിര്‍ഭര്‍ഭാരത് ലോഗോ രൂപകല്‍പ്പന മത്സരം

“Manju”

ബിന്ദുലാൽ തൃശൂർ

ആത്മനിര്‍ഭര്‍ഭാരത് ലോഗോ രൂപകല്‍പ്പന മത്സരത്തിലൂടെ രാജ്യത്തെ പൗരന്മാരുടെ സൃഷ്ടിപരവും നൂതനാശയപരവുമായ സംഭാവനകള്‍ ഉപയോഗിച്ച് ഒരു ലോഗോ വികസിപ്പിച്ചുകൊണ്ട് ആത്മനിര്‍ഭര്‍ഭാരത് അഭിയാന് ഒരു സവിശേഷ സ്വത്വം നൽകുവാനൊരുങ്ങി ഇന്ത്യാ ഗവണ്‍മെന്റ് . എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാനസമയം ഓഗസ്റ്റ് 5 രാത്രി 11.45 വരെയാണ്. വിജയിക്കുന്ന ലോഗോയ്ക്ക് 25,000 രൂപ സമ്മാനമായി നല്‍കും.

രാജ്യത്തിന്റെ ഭരണത്തിലും വികസനത്തിലും ഇന്ത്യന്‍ പൗരന്മാരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സമാരംഭിച്ച പൗരന്മാരുടെ ഇടപഴകല്‍ വേദിയാണ് മൈഗവ്. വിവിധ വകുപ്പുകളുടെ നിരവധി ലോഗോകള്‍ക്കും സ്വച്ച് ഭാരത്, ദേഖോ അപ്‌നാദേശ്, ലോക്പാല്‍ തുടങ്ങി നിരവധി മുന്‍കൈകള്‍ക്കും ഈ പ്ലാറ്റ്ഫോം ബഹുജനസ്രോതസായിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വീക്ഷണമായ ആത്മനിര്‍ഭര്‍ ഭാരതിലൂടെ നാം അഭീമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്കെതിരെ ഇന്ത്യ എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുവെന്നും അതിന് മുന്നിലുള്ള അവസരങ്ങള്‍ എങ്ങനെ അനാവരണം ചെയ്യുകയും ചെയ്യുന്നുവെന്നും പ്രകടിപ്പിക്കുകയാണ്. കോവിഡ്-19 സാഹചര്യത്തെ ഇന്ത്യ സഹനശക്തിയോടെയും സ്വാശ്രയത്തിന്റെ ഊര്‍ജ്ജത്തോടെയുമാണ് അഭിമുഖീകരിച്ചത്. 2020 മാര്‍ച്ചിന് മുമ്പ് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ (പി.പി.ഇ) നിര്‍മ്മാണം വെറും പൂജ്യമായിരുന്ന സ്ഥാനത്ത് ഇന്ന് പ്രതിദിനം 2 ലക്ഷം കിറ്റുകൾ വരെ നിർമ്മിക്കാൻ ശേഷിയുള്ളതാക്കി എന്നതിൽ നിന്ന് ഇത് വ്യക്തമാണ്.

അതിനു പുറമേ, ഇന്ത്യ എങ്ങനെ വെല്ലുവിളികളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്നുവെന്നും അവസരങ്ങള്‍ അനാവരണം ചെയ്യുന്നുവെന്നതും വിവിധ ഓട്ടോമൊബൈല്‍ വ്യവസായങ്ങളെ ജീവന്‍രക്ഷാ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനായി പുനര്‍ക്രമീകരിക്കുവാൻ നടത്തിയഇടപെടലുകളിൽ നിന്നും വ്യക്തമാണ്.എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ദയവായി [email protected] ബന്ധപ്പെടുക.

Related Articles

Back to top button