Uncategorized

രാഷ്ട്രിയ സ്ഥിരതയുള്ള രാജ്യമാണ് ഇന്ത്യ: പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ജനാധിപത്യ വ്യവസ്ഥിതിയോടും വൈവിധ്യത്തോടും പ്രതിബദ്ധതയുള്ള, രാഷ്ട്രീയ സ്ഥിരതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.യു.എസ്-ഇന്ത്യ സ്ട്രാറ്റജിക്ക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറത്തിന്റെ മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിനൊരുപാട് പ്രാദേശിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സ്ഥിതി വന്നിട്ടു പോലും ആഗോള ഉത്തരവാദിത്ത്വങ്ങളില്‍ നിന്നും രാജ്യം പിന്മാറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ലോകത്തിനു മരുന്നുകള്‍ വിതരണം ചെയ്യാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞെന്നും കോവിഡിനെതിരെയുള്ള വാക്സിന്‍ കണ്ടുപിടിക്കാനുള്ള ദൗത്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്നും അദ്ദേഹം പ്രഭാഷണത്തില്‍ വിശദമാക്കി. വിദേശ നിക്ഷേപങ്ങള്‍ക്കുള്ള പ്രധാന ആകര്‍ഷണമായി ഇന്ത്യ മാറുകയാണ്. ഈ വര്‍ഷം 20 ബില്യണ്‍ യു.എസ് ഡോളര്‍ വിദേശ നിക്ഷേപം രാജ്യത്തിനു ലഭിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു.

Related Articles

Check Also
Close
Back to top button