IndiaLatest

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കും

“Manju”

മാര്‍ച്ചില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കും. 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് മാര്‍ച്ച്‌ മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുക. ഇമ്യുണൈസേഷന്റെ നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എന്‍.കെ അറോറ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ചേക്കുമെന്ന് അറിയിച്ചിരുന്നു.

15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളിള്‍ ആദ്യ ഡോസ് വാക്‌സിന്‍ 45 ശതമാനം പേര്‍ സ്വീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മുതല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആലോചനയുണ്ട്. 15-17 വിഭാഗത്തിലുള്ള 7.4 കോടി യുവാക്കളില്‍ ആദ്യം ഡോസ് വാക്‌സിനേഷന്‍ ജനുവരി അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡോ. അറോറ അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിനേഷനും ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തീകരിക്കാനും പദ്ധതിയുണ്ട്.

Related Articles

Back to top button