IndiaLatest

ഗായകന്‍ എസ്.പി ബാലസുബ്രഹ്​മണ്യത്തിന്​ കോവിഡ്​

“Manju”

പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. വിഡിയോ സന്ദേശത്തില​ൂടെ എസ്​.പി.ബി തന്നെയാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

എസ്​.പി ബാലസുബ്രഹ്​മണ്യത്തി​​െന്‍റ വിഡിയോ സന്ദേശം നടന്‍ കായല്‍ ദേവരാജ്​ ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. എസ്.പി.ബിയെ ചെന്നൈയിലെ ആ​ശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ത​​െന്‍റ ആരോഗ്യ നില തൃപ്​തികരമാണെന്നും ആരും ത​​െന്‍റ ആരോഗ്യ നിലയെ കുറിച്ച്‌​ ഓര്‍ത്ത്​ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

”മൂന്നു ദിവസമായി തനിക്ക്​ നെഞ്ചില്‍ ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഒരു ഗായകനെ സംബന്ധിച്ചിടത്തോളം അത്​ ശല്യമാണ്. ജലദോഷവും പനിയുമുണ്ടായി. ഈ മൂന്ന്​ കാര്യങ്ങളല്ലാതെ എനിക്ക്​ മറ്റ്​ പ്രശ്​നങ്ങളില്ല. എന്നാല്‍ അത്​ ലഘുവായി കാണാന്‍ തയാറായില്ല. ആശുപത്രിയില്‍ പോയി, പരിശോധിച്ചു. കൊറോണ പോസിറ്റിവ്​ ആണ്​. വീട്ടില്‍ പോയി ക്വാറന്‍റീനില്‍ ഇരിക്കാനും മരുന്നു കഴിക്കാനുമാണ്​ നിര്‍ദേശിച്ചത്​. പക്ഷെ എനിക്കത്​ കഴ​ിയില്ല. കുടുംബത്തോ​ടൊപ്പം നിന്ന്​്​ അങ്ങനെ ചെയ്യുന്നത്​ ബുദ്ധിമുട്ടാണ്​. അവര്‍ക്ക്​ നമ്മുടെ കാര്യത്തില്‍ വലിയ ശ്രദ്ധയായതിനാല്‍ കുടുംബത്തിന്​ നമ്മളെ ഒറ്റക്കാക്കാന്‍ പറ്റില്ല. അതു​െകാണ്ട്​ ആശുപത്രിയില്‍ അഡ്​മിറ്റ്​ ആയി.

എ​​െന്‍റ സുഹൃത്തുക്കള്‍ എല്ലാവരും ഇവിടെയുണ്ട്​. അവര്‍ എന്നെ നന്നായി നോക്കുന്നുണ്ട്​. ഞാന്‍ വള​െര നല്ല കൈകളിലാണ്​. എനിക്ക്​ നല്ല ആരോഗ്യമുണ്ട്​. അത്​ ഓര്‍ത്ത്​ അസ്വസ്ഥരാവേണ്ട. അതുകൊണ്ട്​ എനിക്കെങ്ങനെയുണ്ടെന്ന്​ അറിയാന്‍ വിളിക്കുന്നതിനെ കുറിച്ച്‌​ ചിന്തിക്കേണ്ട.​ ജലദോഷവും പനിയും ഒഴിച്ചു നിര്‍ത്തിയാല്‍ ഞാന്‍ പരിപൂര്‍ണമായ​ും ആരോഗ്യവാനാണ്​. രണ്ട്​ ദിവസത്തിനുള്ളില്‍ ആശുപത്രി വിടും. നിരവധി പേര്‍ ആരോഗ്യവിവരം അറിയാനായി വിളിക്കുന്നു. നിങ്ങളുടെ ശ്രദ്ധയില്‍ വളരെയേറെ നന്ദിയുണ്ട്​” -എസ്​.പി.ബി വിഡിയോ സന്ദേശത്തില്‍ പറയുന്നു.

Related Articles

Back to top button