KannurKeralaLatestMalappuramThiruvananthapuram

മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. മലപ്പുറത്ത് ഇന്ന് അതിത്രീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെ തടയാന്‍ തീരുമാനിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടുകളില്‍ ജലനിരപ്പ് രണ്ടടി ഉയര്‍ന്ന് 2,349.15 അടിയായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നാലടി ഉയര്‍ന്ന് 127.2 അടിയായി. ഇടുക്കി പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ രാവിലെ 10 മണിക്ക് ഉയര്‍ത്തും. ഭൂതത്താന്‍കെട്ട് ഡാമിന്റ് എല്ലാ ഷട്ടറുകളും തുറന്നു. പെരിയാറില്‍ ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. മഴ ശക്തമാകുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രതപുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.സര്‍ക്കാരും ജില്ലാഭരണകൂടവും നിര്‍ദേശിക്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കി.

Related Articles

Back to top button