KeralaLatestThiruvananthapuram

കൊവിഡ് മരണത്തിലും വേര്‍പിരിയാതെ ദമ്പതികള്‍

“Manju”

സിന്ധുമോള്‍ ആര്‍

ക്രിസ്തീയ വിവാഹങ്ങളില്‍ ഏറ്റുചൊല്ലുന്ന ഒരു പ്രതിജ്ഞയുണ്ട്, “Till Death Do Us Apart” – എന്നുവെച്ചാല്‍, മരണം നമ്മളെ തമ്മില്‍ വേര്‍പിരിക്കും വരെ, ഇണയായും തുണയായും ജീവിച്ചുകൊള്ളാം എന്നു പ്രതിജ്ഞ ചെയ്ത് ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്ന പലരെയും തമ്മില്‍ വേര്‍പിരിക്കുക രണ്ടിലൊരാളിന്റെ അകാലമരണമാവും. എന്നാല്‍, ഈ കൊവിഡ് കാലത്ത് മരണം വന്നു വിളിച്ചിട്ടുപോലും വേര്‍പിരിയാന്‍ തയ്യാറാവാതെ, ആ വഴിക്കും ഒന്നിച്ചു തന്നെ ഇറങ്ങിപ്പോയ രണ്ടുപേരുണ്ട് കാലിഫോര്‍ണിയയില്‍. കീത്ത്-ഗ്വെന്‍ഡലിന്‍ ദമ്പതികളുടെ ജീവിതത്തിലെ കഴിഞ്ഞ 35 വര്‍ഷത്തെ സന്തോഷങ്ങളിലേക്ക് വില്ലനായി കൊവിഡ് അവതരിച്ചപ്പോള്‍, മരണത്തിലും അവര്‍ ഒന്നിച്ചായി. ഇരുവരെയും ആശുപത്രിയില്‍ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തത് ഏതാണ്ട് ഒരേ സമയത്താണ്. ഭാര്യ മരിച്ച്‌ പതിനൊന്നുനാളുകള്‍ക്കുള്ളില്‍ കീത്തും രോഗം മൂര്‍ച്ഛിച്ച്‌ മരണത്തിന് കീഴടങ്ങി.

Related Articles

Back to top button