KannurKeralaLatestMalappuramThiruvananthapuramThrissur

‘ബാക് ടു ഹോം’ എന്ന കുറിപ്പോടെ അവസാനയാത്രയുടെ ചിത്രം ഫെയ്സ് ബുക്കില്‍ പങ്കുവെച്ചു; ഷറഫു ഈ ലോകത്തോട് വിടപറഞ്ഞു

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: ‘ബാക് ടു ഹോം’ എന്ന കുറിപ്പോടെ അവസാനയാത്രയുടെ ചിത്രം തന്റെ ഫെയ്സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരി കരുതിയിരിക്കില്ല, ഇത് അവസാനത്തെ യാത്രയായിരിക്കുമെന്ന്. കോഴിക്കോട് വിമാനാപകടത്തില്‍ മരിച്ച ഷറഫു ഭാര്യക്കും ഏക മകള്‍ക്കും ഒപ്പമാണ് യാത്ര തിരിച്ചത്. പരുക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, മകള്‍ ഏത് ആശുപത്രിയിലാണ് ഉള്ളതെന്ന് ഇതുവരെ ബന്ധുക്കള്‍ക്ക് വിവരം ലഭ്യമായിട്ടില്ല. കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കളും ദുബായിലെ സുഹൃത്തുക്കളും.

വര്‍ഷങ്ങളായി യുഎഇയിലുള്ള ഷറഫു ദുബായിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. വിമാന അപകടമുണ്ടായ ഉടന്‍ തന്നെ ഷറഫുവിന്റെ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. മിക്കവരും നാട്ടിലേയ്ക്ക് വിളിച്ച്‌ അപകട വിവരം ആരായുമ്പോഴും തങ്ങളുടെ പ്രിയ സുഹൃത്തിന് അപകടമൊന്നും പറ്റരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു.

Related Articles

Back to top button