International

ടുണീഷ്യയിൽ കർഫ്യൂ; കലാപം നടത്തുമെന്ന് യുവാക്കൾ

“Manju”

ലണ്ടൻ: കൊറോണ പ്രതിസന്ധി പരിഹരിക്കാൻ കർഫ്യൂ പ്രഖ്യാപിച്ചതിനെതിരെ കലാപനീക്കവുമായി യുവാക്കൾ. ടുണീഷ്യയിലാണ് നിയന്ത്രണങ്ങളിൽ അസ്വസ്ഥരായ യുവാക്കൾ തെരുവുകളിൽ കലാപം അഴിച്ചുവിടാൻ തീരുമാനിച്ചത്. ഭരണകൂടം സൈന്യത്തെ പ്രധാന നഗരങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. ഇതുവരെ 14 നും 15 നും ഇടയിൽ മാത്രം പ്രായമുള്ള അറുന്നൂറിലേറെ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞു.

രാജ്യം സാമ്പത്തികമായും സാമൂഹികമായും പ്രതിസന്ധി നേരിടുമ്പോൾ യുവാക്കളുടേത് തനി കാടത്തപരമായ നടപടിയാണെന്ന് പ്രധാനമന്ത്രി ഹിഷാം അല്‍ മെസിഷി
അപലപിച്ചു. പ്രതിസന്ധിയുണ്ട്. എന്നാൽ അതിന്റെ പേരിൽ ഭരണകൂടത്തിനെതിരെ ഏറ്റുമുട്ടലിനൊരുങ്ങിയാൽ നിയമത്തിന്റെ കരുത്തെന്താണെന്ന് പ്രക്ഷോഭകാരികൾ തിരിച്ചറിയുമെന്നും മെസിഷി മുന്നറിയിപ്പ് നൽകി.

Related Articles

Back to top button