InternationalLatest

കൊവിഡിന്റെ ഉത്ഭവം ; അന്വേഷണത്തിന് തയ്യാറെടുത്ത് ലോകാരോഗ്യ സംഘടന

“Manju”

WHO കൊവിഡ് ഉറവിടം ചൈനയിലെ ലാബ് ആണെന്നതിന് ശാസ്ത്രീയ തെളിവില്ല: ലോകാരോഗ്യ  സംഘടന

ശ്രീജ.എസ്

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു. ഇ​തു സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ 10 ശാ​സ്ത്ര​ജ്ഞ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം അ​ടു​ത്ത മാ​സം ചൈ​നീ​സ് ന​ഗ​ര​മാ​യ വു​ഹാ​നി​ല്‍ എ​ത്തും. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്വതന്ത്ര അന്വേഷണത്തിനായി ലോകാരോഗ്യ സംഘടനയെ ചൈന അനുവദിച്ചത്.

നാലോ അഞ്ചോ ആഴ്ച നീളുന്ന പരിശോധനയാകും ലോകാരോഗ്യ സംഘടനയുടെ സംഘം വുഹാനില്‍ നടത്തുക. രോഗത്തിന്റെ ഉത്ഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ല, മറിച്ച്‌ ഭാവിയില്‍ ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനാണ് അന്വേഷണം നടത്തുന്നതെന്ന് സംഘത്തിലുള്‍പ്പെട്ട ഡോ.ഫാബിയന്‍ ലീന്‍ഡര്‍റ്റ്സ് പറഞ്ഞു. എന്ന് മുതലാണ് വൈറസ് പടര്‍ന്നുപിടിച്ചതെന്നും വുഹാനില്‍ നിന്നാണോ ഇത് പൊട്ടിപ്പുറപ്പെട്ടതെന്നും കണ്ടുപിടിക്കുകയാണ് ലക്ഷ്യമെന്നും ഫാബിയന്‍ വ്യക്തമാക്കി.

Related Articles

Back to top button