KeralaLatest

കനത്ത കാറ്റും, മഴയും നാശം വിതച്ച്‌ തുറവൂറിലെ വിവിധ പ്രദേശങ്ങള്‍

“Manju”

ആലപ്പുഴ: കനത്ത കാറ്റും, മഴയും നാശംവിതച്ച തുറവൂരിലെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകിയും, ഒടിഞ്ഞു വീണും മിക്കയിടത്തും നഷ്ടങ്ങള്‍ ഉണ്ടായി. അതോടൊപ്പം കനത്തമഴയില്‍ പ്രദേശത്ത് വെള്ളം കയറിയതോടെ ജനജീവിതവും ദു:സ്സഹമായിരിക്കുകയാണ്. മിക്ക വീടുകളിലും വെള്ളം കയറി കഴിഞ്ഞു.

ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കാത്തതിനാല്‍ ചിലര്‍ ബന്ധുവീടുകളിലാണ് അഭയം തേടിയിരിക്കുന്നത്.
ഇതോടൊപ്പം വെള്ളം കെട്ടിക്കിടക്കുന്നത് മഴക്കാലരോഗങ്ങള്‍ വര്‍ധിപ്പിക്കുമെന്ന ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഓടകളില്‍ നിന്നും മറ്റും ഒഴുകിയെത്തുന്ന മലിന ജലം ഇങ്ങനെ വീടുകളില്‍ കയറിയിട്ടുണ്ട്. ഇത് പൊതുജനങ്ങള്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരുപോലെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.

Related Articles

Back to top button